പീഡനശ്രമം : സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

എ ജെ കെ അയ്യർ| Last Modified ഞായര്‍, 3 ജൂലൈ 2022 (18:17 IST)
തേഞ്ഞിപ്പാലം : കോഴിക്കോട് സർവകലാശാലാ കാമ്പസിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സർവകലാശാലാ കാപസിലെ താത്കാലിക സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് സ്വദേശിയായ മണികണ്ഠൻ എന്ന വിമുക്തഭടൻ കൂടിയായ താത്കാലിക ജീവനക്കാരൻ ഡ്യൂട്ടിക്കിടെയാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

തേഞ്ഞിപ്പാലത്തെ ഒരു സ്‌കൂളിലെ മൂന്നു പെൺകുട്ടികൾ കഴിഞ്ഞ ദിവസം കാമ്പസിനുള്ളിലൂടെ വീട്ടിലേക്ക് പോയപ്പോൾ മണികണ്ഠൻ ഇവരെ തടയുകയും പിന്നീട് തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഉടൻ തന്നെ ഇതിലെ 12 വയസുള്ള ഒരു പെൺകുട്ടിയെ ഇയാൾ തിരിച്ചു വിളിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ആയിരുന്നു. തേഞ്ഞിപ്പാലം പോലീസ് ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തതാണ് കസ്റ്റഡിയിലെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :