അനുബന്ധ വാര്‍ത്തകള്‍
- പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
- ഗാര്‍ഹിക പീഡന കേസ്: യുവാവ് അറസ്റ്റില്‍
- പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് മറ്റൊരു വിവാഹം ചെയ്യാന്‍ ശ്രമിക്കവേ പിടിയിലായി
- ഫേസ് ബുക്ക് പരിചയം ദുരുപയോഗപ്പെടുത്തി പീഡിപ്പിച്ചു
- ഇഷ്ടപ്പെട്ട യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ചു, ഇപ്പോള്‍ പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടി
പീഡനം: രണ്ട് യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍
അഞ്ചല്‍: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ അഞ്ചല്‍ പോലീസ് അറസ്‌റ് ചെയ്തു. അഞ്ചല്‍ തടിക്കാട് കോട്ടുമല ചരുവിള വീട്ടില്‍ വിഷ്ണു (27), ആയൂര്‍ ഇളമാട് അമ്പലംമുക്ക് മുകളുവില വീട്ടില്‍ ദിലീപ് (23) എന്നിവരാണ് അറസ്റ്റിലായത്.
വിഷ്ണു കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ വീട്ടില്‍ വച്ചും ദിലീപ് കഴിഞ്ഞ ഫെബ്രുവരിയില്‍ മറ്റൊരു ബന്ധുവിന്റെ വീട്ടില്‍ വച്ചുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ പോക്‌സോ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തത്.
പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയം ആക്കിയപ്പോഴാണ് വിവരം അറിയുന്നത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
അടുത്ത ലേഖനം