1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Vallikunnam Kayamkulam

പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Harassment
കായംകുളം: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. വള്ളിക്കുന്നം സൂരജ് ഭവനത്തില്‍ സൂരജ് എന്ന 21 കാരനാണ് വള്ളിക്കുന്നം പോലീസിന്റെ കസ്റ്റഡിയിലായത്.
 
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കുട്ടിയെ ഇയാള്‍ പീഡിപ്പിച്ച്ചത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. വള്ളിക്കുന്നം എസ് എച്ച് ഓ ഡി.മിഥുന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്‌റ് ചെയ്തത്.
 
പോക്‌സോ നിയമ പ്രകാരം അറസ്‌റ് ചെയ്ത പ്രതിയെ കായംകുളം ഫാസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്ത. 
അടുത്ത ലേഖനം
കുടുംബ വഴക്ക്: ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് ജീവനൊടുക്കി