1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Aswinkappatti Kasaba

ഫേസ് ബുക്ക് പരിചയം ദുരുപയോഗപ്പെടുത്തി പീഡിപ്പിച്ചു

Harassment
കൊച്ചി: ഫേസ് ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. വ്യവസായിയായ വര്‍ഗീസ് കപ്പട്ടി എന്നയാളുടെ മകന്‍ അശ്വിന്‍ കപ്പട്ടിയാണ് പോലീസ് പിടിയിലായത്.എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അശ്വിനെ ആലുവയില്‍ നിന്ന് അറ്റ ചെയ്തത്.
 
2014 മുതല്‍ ഇരുവരും ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടിരുന്നു എന്നും പിന്നീട് പ്രണയം നടിച്ച് അഞ്ചു വര്‍ഷത്തോളം മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയില്‍ പറഞ്ഞത്. ഇതിനൊപ്പം യുവതിയുടെ പണവും പ്രതി തട്ടിയെടുത്തിരുന്നതായി പരാതിയില്‍ പറയുന്നു.  
 
പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഇയാള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടിനായി തൃശൂരില്‍ എത്തിയിരുന്നു. കസബ പൊലീസാണ് അശ്വിനെ അറസ്‌റ് ചെയ്തത്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
പോളിങ് സ്റ്റേഷനില്‍ 4 പോളിംഗ് ഉദ്യോഗസ്ഥര്‍