ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം: എം എ ബേബി ഉൾപ്പടെയുള്ള നേതാക്കൾ അറസ്റ്റിൽ
മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ഥി യുവസംഘടനകളും ചേര്‍ന്ന് നടത്തുന്ന സമരത്തില്‍ കലുഷിതമായി രാജ്യതലസ്ഥാനം. ആം ആദ്മി പാര്‍ട്ടി, സിപിഎം, സിപിഐ, എസ്എഫ്‌ഐ,ഐസ, ഡിവൈഎഫ്‌ഐ എന്നീ സംഘടനകളെല്ലാം തന്നെ സമരരംഗത്തുണ്ട്.
Delhi police has detained most of the protestors at jantar mantar
— Krish (@Krish_nvm_Raw) October 2, 2026
As local residents of delhi are also supporting delhi police as many people in this protest was child molestor and was harrassing women!!! pic.twitter.com/wM89OVWjdR
ജന്തര്‍ മന്തറിലേക്കായിരുന്നു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. പോലീസിന്റെ എല്ലാ സുരക്ഷാ കണക്ക് കൂട്ടലുകളും തെറ്റിച്ചായിരുന്നു പ്രതിഷേധക്കാര്‍ ജന്തര്‍ മന്തറിന് സമീപത്തേക്ക് മുന്നേറിയത്. എം എ ബേബിയുടെ വസതിയില്‍ ഒത്തുകൂടിയ പ്രവര്‍ത്തകര്‍ വിവിധ ഇടവഴികളിലൂടെയാണ് ജന്തര്‍ മന്തിറിന് സമീപമെത്തിയത്. പോലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു.
The miraculous Jantar Mantar for the Jantar Mantar Yatra...
— Shashi Learns (@ShashiLearns) October 2, 2026
The march against CEC Gyanesh Kumar begins... pic.twitter.com/KjrW9goRJb
തടസ്സങ്ങള്‍ മറികടന്ന പ്രതിഷേധക്കാരില്‍ പലരെയും പോലീസ് അറസ്റ്റ് ചെയ്ത് വാഹനങ്ങളിലേക്ക് മാറ്റി. രാവിലെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ സമരത്തെ പോലീസ് എളുപ്പത്തില്‍ കസ്റ്റഡിയിലെടുത്ത് മാറ്റിയിരുന്നു.എന്നാല്‍ ഇതിന് ശേഷമെത്തിയ വലിയ കൂട്ടത്തെ നീക്കം ചെയ്യാന്‍ പോലീസിനായില്ല. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, രാജ്യസഭാ എം പി എ എ റഹീം, ബൃന്ദാ കാരാട്ട്, വി വസീഫ് എന്നിവരാണ് സമരത്തിന് നേതൃത്വം നല്‍കിയത്. നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
