1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Youth Congress Attack in University College Hostel

തലസ്ഥാനം കുരുതിക്കളമാക്കി യൂത്ത് കോൺഗ്രസ്; തിരിച്ചടിക്കാൻ സിപിഎം

University College, Youth Congress, CPIM, DYFI, Youth Congress Attack
Youth Congress Attack

തലസ്ഥാനത്ത് ഇന്നലെ രാത്രി യുദ്ധസമാന സാഹചര്യമായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിന് മുന്നിൽ അക്രമ പരമ്പരകൾക്ക് തുടക്കമിടുകയായിരുന്നു. തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർഥികൾക്കെതിരെ ക്രൂരമായ മർദ്ദനവും. 
 
തുടക്കമിട്ടത് യൂത്ത് കോൺഗ്രസ് 
 
യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിന് മുന്നിൽ വെച്ച് യൂത്ത് കോൺഗ്രസ് സമരം അക്രമാസക്തമാകുകയായിരുന്നു. സമരത്തിലുണ്ടായിരുന്ന പ്രവർത്തകർ ഹോസ്റ്റലിന് ഉള്ളിലേക്ക് തീപ്പന്തങ്ങൾ എറിഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ചെറുത്തുനിൽപ്പിന്റെ ഭാഗമായി ഹോസ്റ്റലിൽ നിന്ന് വിദ്യാർഥികളും തിരിച്ചടിച്ചു. തുടർന്നാണ് പൊലീസ് ഇടപെടൽ. 
 
പവർകട്ടിലെ ട്രോൾ പിടിച്ചില്ല 
 
സമരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിന് അടുത്തെത്തിയപ്പോൾ സ്ഥലത്ത് പവർകട്ട് ഉണ്ടായി. ഈ സമയത്ത് 'പൂക്കി കട്ട്' എന്നുപറഞ്ഞ് ഹോസ്റ്റലിലെ വിദ്യാർഥികൾ യൂത്ത് കോൺഗ്രസിനെ ട്രോളി. ഇതിൽ സമനില തെറ്റിയ യൂത്ത് കോൺഗ്രസ് അക്രമികൾ ഹോസ്റ്റലിന് ഉള്ളിലേക്ക് തീപ്പന്തങ്ങൾ എറിഞ്ഞു. 
 
ഹോസ്റ്റലിൽ കയറി പൊലീസ് 
 
യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അക്രമത്തിന് തുടക്കമിട്ടതെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നു. എന്നിട്ടും കോളേജ് ഹോസ്റ്റലിൽ കയറി പൊലീസ് വിദ്യാർഥികളെ മർദ്ദിച്ചു. മന്ത്രി ഒ.ജെ.ജനീഷ് ആണ് അക്രമങ്ങൾക്ക് നേതൃത്വം നൽകിയതെന്നാണ് സിപിഎം വിമർശനം. 
 
പ്രതിഷേധം ശക്തം 
 
യൂത്ത് കോൺഗ്രസ് അക്രമങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ ഇന്ന് പഠിപ്പ് മുടക്കി പ്രതിഷേധിക്കും. സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധമുയരുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ പറഞ്ഞു. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മാരാർജി ഭവന് നേരെയും യൂത്ത് കോൺഗ്രസ് ബിയർ കുപ്പികളെറിഞ്ഞു, നിലയ്ക്ക് നിർത്തിയില്ലെങ്കിൽ തിരിച്ചടിക്കുമെന്ന് ബിജെപി