1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Guruvayur Temple News

ഗുരുവായൂരില്‍ അന്നദാനത്തിന് ഒന്നരക്കോടി രൂപ നല്‍കി മുകേഷ് അംബാനി

Guruvayur Temple
ഗുരുവായൂരില്‍ അന്നദാനത്തിന് ഒന്നരക്കോടി രൂപ നല്‍കി മുകേഷ് അംബാനി. ഏകാദശി ദിനത്തോടനുബന്ധിച്ചാണ് അംബാനി അന്നദാനത്തിനായി പണം മുടക്കിയത്. അതേസമയം രണ്ടു ദിവസങ്ങളിലായുള്ള ഏകാദശിക്ക് 5846 പേര്‍ നെയ്‌വിളക്ക് ദര്‍ശനം നടത്തി. വഴിപാടിനത്തില്‍ രണ്ടുദിവസത്തെ മൊത്ത വരുമാനം 2.95 കോടി രൂപയായി. ക്യൂ നില്‍ക്കാതെ ദര്‍ശനം നടത്താനുള്ള നെയ്യ് വിളക്ക് വഴിപാടില്‍ നിന്നാണ് കൂടുതല്‍ വരുമാനം ലഭിച്ചത്.
 
ഏകാദശി ദിവസം രാവിലെ ഒരു മണിക്കൂര്‍ കാഴ്ചശീവേലി മാത്രമാണ് പതിവ്. ഉച്ചകഴിഞ്ഞ് കാഴ്ചശീവേലി ഉണ്ടാവാറില്ല. എന്നാല്‍ ഏകാദശി രണ്ടു ദിവസമായതോടെ ഇന്നലെ രാവിലെയും ഉച്ചയ്ക്കും കാഴ്ച ശീവേലി ഉണ്ടായിരുന്നു.
അടുത്ത ലേഖനം
ലോകകപ്പ് കാണാന്‍ ഖത്തറിലേക്ക് പോകണം; നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി