അനുബന്ധ വാര്‍ത്തകള്‍
- ചെങ്കണ്ണുള്ള വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കളില്‍ തൊടരുത്!
- കൂറുമാറ്റം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ 78 കേസുകള്‍
- ഓഫീസില്‍ വെറുതെയിരുന്ന് മടുത്തു; തനിക്ക് പണി തരാത്ത ബോസിനെതിരെ കേസ് കൊടുത്ത് യുവാവ്
- മുംബൈയില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് സ്വകാര്യ ഭാഗങ്ങളില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു
- അതിദരിദ്രര്‍ക്കുള്ള റേഷന്‍ കാര്‍ഡ് വിതരണം ജനുവരി ആദ്യവാരം പൂര്‍ത്തിയാകും
എന്താണ് സ്വസ്ഥ ചികിത്സ
വ്യക്തികളുടെ ശരീരബലത്തേയും പ്രതിരോധ ശേഷിയേയും മെച്ചപ്പെടുത്താനായി നടത്തുന്ന ആയുര്‍ വേദ ചികിത്സാ സക്ര മ്പദായമാണ് സുഖ ചികിത്സ അല്ലെങ്കില്‍ സ്വസ്ഥ ചികിത്സ. ജീവിത രീതി കൊണ്ടും ക്രമരഹിതമായ ആഹാര രീതികള്‍ കൊണ്ടും ശരീരം മലിനമാവുന്നു.
ശരീരത്തിലെ ഈ മാലിന്യങ്ങള്‍ പുറത്തുകളയുക, ശരീരത്തിന്റെ ദഹനശേഷിയും ആഗിരണ ശേഷിയും വര്‍ദ്ധിപ്പിക്കുക, രോഗപ്രതിരോധ ശേഷിയും കായബലവും കൂട്ടുക എന്നിവയാണ് സുഖ ചികിത്സയുടെ പ്രധാന മൂന്നു തലങ്ങള്‍.
സമഗ്രമായ ആരോഗ്യ രക്ഷയ്ക്കായി പാകമാവും വിധം ശരീരത്തിനേയും മനസ്സിനേയും സജ്ജമാക്കുകയും അസ്വസ്ഥതയും പിരിമുറുക്കവും നിറഞ്ഞ ദൈനംദിന ജീവിതത്തില്‍ നിന്ന് അല്‍പനേരത്തേക്ക് വിശ്രാന്തി നല്‍കുകൗമാണ് ഈ ചികിത്സ കൊണ്ടുദ്ദേശിക്കുന്നത്. ആയുര്‍വേദ ചികിത്സാ പദ്ധതിയില്‍ സുഖ ചികിത്സയെ കുറിച്ച് പ്രത്യേകമായി പരാമര്‍ശം ഒന്നുമില്ല എന്നതാണ് വാസ്തവം.
എന്നാല്‍ ആയുര്‍ വേദത്തിലെ ചില ചികിത്സാപദ്ധതികളും തത്വങ്ങളും ഉള്‍പ്പെടുത്തി വ്യക്തികളുടെ ശാരീരിക സൗഖ്യവും അമിത ഉപയോഗവും പ്രായാധിക്യവും മൂലമുണ്ടാകുന്ന അസ്വാസ്ഥ്യങ്ങളും മാറ്റിയെടുക്കുകയുമാണ് സുഖ ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്.