കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 5 ഡിസംബര്‍ 2022 (17:21 IST)
ഗോള്‍ഡ് സിനിമയുടെ നിര്‍മ്മാതാക്കളായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് ചേര്‍ന്ന് മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ഒരുമിച്ച് ഒരുമിച്ചാണ് ലാലിന്റെ പുതിയ സിനിമ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്.
ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകന്‍.ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യുന്ന സിനിമയ്ക്കും എംപുരാനും ശേഷമാകും പുതിയ സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരിക.
കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളൂ.