1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Granade Nadapuram Cheyyur

നാദാപുരത്ത് സംഘര്‍ഷം: പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

Granade
നാദാപുരം: നാദാപുരത്തെ ചെയ്യൂരില്‍ പോലീസും യുഡിഎഫ് പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. കൂട്ടംകൂടി  നിന്നവരെ  പിരിഞ്ഞു  പോകാന്‍ ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിന് കാരണമായത്.
 
വോട്ടെടുപ്പ് നടക്കുന്ന ബൂത്തിനടുത്ത്  കൂട്ടം കൂടി നിന്നവരെ പിരിഞ്ഞുപോകാന്‍ പോലീസ്  ആവശ്യപ്പെട്ടു.  എന്നാല്‍ ഇതിനു തയ്യാറാകാത്തതോടെ പോലീസ് ലാത്തിവീശി. ഇത് പ്രശ്‌നമായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ചില പോലീസ് വാഹനങ്ങളുടെ ചില്ലുകളും തകര്‍ന്നു. തുടര്‍ന്നാണ് പോലീസ് ഗ്രനേഡ് പ്രയോഗിച്ചത്. എന്നാല്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല. 
അടുത്ത ലേഖനം
ജ്യേഷ്ഠന് പകരം അനുജന്‍ വോട്ടു ചെയ്യാനെത്തി അറസ്റ്റിലായി