1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Nadapuram Kannur

പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Harassment
പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. നാദാപുരം കല്ലാച്ചി പയന്തോങ് സ്വദേശി അഭിന്‍രാജ് എന്ന ഇരുപതുകാരനാണ് പ്രണയം നടിച്ച് പതിനാലുകാരിയെ പീഡിപ്പിച്ചത്.
 
പയന്തോങ്ങിലെ ഡ്രൈവറായ ഇയാളെ നാദാപുരം സി.ഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. കുട്ടിയുമായി രണ്ട് വര്‍ഷമായി അടുപ്പത്തിലായിരുന്നു യുവാവ്.
 
കുട്ടിയുടെ വീട്ടിലെത്തി ശാരീരികമായി ഉപദ്രവിച്ചു എന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്‌റ് . നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അടുത്ത ലേഖനം
പെരിയ ഇരട്ടകൊലപാതകം: സിബിഐ അന്വേഷണത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ