അഭിറാം മനോഹർ|
Last Modified തിങ്കള്‍, 14 ഡിസംബര്‍ 2020 (20:21 IST)
തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. കാസർകോട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ ജില്ലകളിലാണ് നാലാംഘട്ട വോട്ടെടുപ്പ് ഉണ്ടായത്. ഒരിടത്തും റീ പോളിങ് ഇല്ലെന്നും സമാധാനപരമായി തന്നെ വോട്ടെടുപ്പ് പൂർത്തിയാക്കാൻ സാധിച്ചതായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. പതിനാറാം തീയ്യതിയാണ് വോട്ടെണ്ണൽ.
അതേസമയം ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് മൂന്നാം ഘട്ടത്തിലാണ്. കോഴിക്കോടും മലപ്പുറത്തും 78.1 ശതമാനമാണ് പോളിങ്. കണ്ണൂരിൽ 77.6 ശതമാനവും കാസർകോട് 76.3 ശതമാനവും പോളിങ് രേഖപ്പെടുത്തി. മുൻസിപ്പാലിറ്റികളിൽ കണ്ണൂരിലെ ആന്തൂരിൽ 85 ശതമാനം പോളിങ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന പ്രമുഖർ ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു.
അതേസമയം നാദാപുരത്ത് വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായി. തടിച്ചുകൂടിയ ജനങ്ങളെ പിരിച്ചുവിടുന്നതിനിടെയാണ് ഇവിടെ സംഘർഷമുണ്ടായത്. തുടർന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഭവത്തിൽ നാട്ടുകാർക്കും പോലീസുകാർക്കും പരിക്കേറ്റു.