അനുബന്ധ വാര്‍ത്തകള്‍
- 'മാസ്കുകളുടെ ഓണം', കൊറോണക്കാലത്തെ ഓണത്തെക്കുറിച്ച് രാധിക
- വെള്ള റേഷൻ കാർഡുകാർക്ക് സൗജന്യറേഷൻ കിറ്റ് ഇന്നും നാളെയും
- ഓണാഘോഷം വീടുകളില്മാത്രമാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍
- കൊവിഡ്: ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടി, പൊതുസ്ഥലങ്ങളിൽ ആഘോഷങ്ങൾ അനുവദിക്കില്ല
- ഓണക്കാലത്ത് കോവിഡുമായി ബന്ധപ്പെട്ട ചുമതല നിര്‍വ്വഹിക്കുന്നതിനായി നിയോഗിച്ചത് 20,000 പൊലീസുകാരെ
ഓണപൂക്കളത്തിനു പൂ പറിക്കാന്‍ പോയ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
ഓണത്തോടനുബന്ധിച്ച് അത്ത പൂക്കളത്തിനു പൂ പറിക്കാന്‍ പോയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍ ഇയ്യങ്കോട് പീറ്റപൊയില്‍ സുമേഷിനെയാണ് (36) നാദാപുരം സി.ഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ് ചെയ്തത്.
എട്ടാം ക്ലാസില്‍ പതിക്കുന്ന കുട്ടിയെ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടായിരുന്നു ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ മുന്നില്‍ കുട്ടി രഹസ്യ മൊഴി നല്കി. തുടര്‍ന്നാണ് പോക്സോ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ് ചെയ്തത്.