1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Fake vote Election Pariyaram

ജ്യേഷ്ഠന് പകരം അനുജന്‍ വോട്ടു ചെയ്യാനെത്തി അറസ്റ്റിലായി

Fake-vote
കണ്ണൂര്‍: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍  ജ്യേഷ്ഠന് പകരം വോട്ടു ചെയ്യാന്‍ എത്തിയ അനുജനെ പോലീസ് അറസ്‌റ് ചെയ്തു. കടന്നപ്പള്ളി  -  പാണപ്പുഴ നപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അറസ്‌റ് നടന്നത്.
 
വാര്‍ഡിലെ ആലക്കാട് പി.എച്ച്.സി ഒന്നാം ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ കെ.മുഫീദ് എന്ന പതിനെട്ടുകാരനാണ് പിടിയിലായത്. വിദേശത്തുള്ള മുഫീദിന്റെ ജ്യേഷ്ഠന്‍ മുര്‍ഷിദിന്റെ വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് പിടിയിലായത്.
 
മുഫീദ് ജ്യേഷ്ഠന്റെ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ എല്‍.ഡി.എഫ് പ്രതിനിധികള്‍ പരാതി ഉന്നയിച്ചു. തുടര്‍ന്നാണ് പരിയാരം പോലീസ് ഇയാളെ അറസ്‌റ് ചെയ്തത്.  
അടുത്ത ലേഖനം
ജി മെയില്‍ അടക്കമുള്ള ഗൂഗിള്‍ സേവനങ്ങള്‍ ലോകവ്യാപകമായി പണിമുടക്കി