സ്വര്‍ണ്ണക്കടത്തില്‍ കരിപ്പൂരിനു നാലാം സ്ഥാനം
അനധികൃതമായി സ്വര്‍ണ്ണം കള്ളക്കടത്തു നടത്തുന്ന കാര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ നാലാം സ്ഥാനം കൊച്ചു കേരളത്തിലെ കരിപ്പൂര്‍ വിമാനത്താവളത്തിനെന്നു റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍റ് കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് എന്നിവര്‍ നടത്തിയ കണക്കെടുപ്പിലാണു കരിപ്പൂരിനു നാലാം സ്ഥാനം ഉള്ള കാര്യം അറിവായത്.
ഇക്കാര്യത്തില്‍ കരിപ്പൂരിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് മുംബൈ, ചെന്നൈ, ഡല്‍ഹി എന്നീ വിമാനത്താവളങ്ങള്‍ മാത്രമാണുള്ളത്. കരിപ്പൂരില്‍ മുന്‍ വര്‍ഷത്തെ കള്ളക്കടത്ത് സ്വര്‍ണ്ണം പിടിച്ചതുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇക്കൊല്ലം ഇതിന്‍റെ ഏഴിരട്ടി സ്വര്‍ണ്ണമാണു പിടിച്ചെടുത്തത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസ കാലയളവില്‍ രാജ്യത്ത് മൊത്തം പിടികൂടിയ സ്വര്‍ണ്ണം 354 കോടി രൂപയുടേതാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടാകെ 1264 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്.
കരിപ്പൂരില്‍ മാത്രം ഇക്കാലയളവില്‍ 100 കിലോയ്ക്ക് മുകളില്‍ സ്വര്‍ണ്ണം പിടികൂടിയിട്ടുണ്ട്. സ്വര്‍ണ്ണ ഇറക്കുമതി തീരുവ ഉയര്‍ത്തിയതും ഇറക്കുമതി ചെയ്യാനുള്ള അനുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും സ്വര്‍ണ്ണ കള്ളക്കടത്തു വര്‍ദ്ധിപ്പിച്ചു.