1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold Smuggling Case

സ്വപ്നയ്ക്ക് വിദേശത്ത് ഉന്നത ബന്ധങ്ങൾ, നിരവധി പ്രമുഖരെ ഫോണിൽ വിളിച്ചു, ഫോൺ രേഖകൾ എൻഐയ്ക്ക് ലഭിച്ചു

വാർത്തകൾ
കൊച്ചി; സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന ഉൾപ്പടെയുള്ള പ്രതികൾക്ക് പല ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ളതായി റിപ്പോർട്ടുകൾ. ഇതുസംബാന്ധിച്ച ഫോൺ രേഖകൾ എൻഐഎയ്ക്ക് ലഭിച്ചതായാണ് വിവരം. സ്വപ്ന ഉദ്യോഗസ്ഥരുമായി നിരന്തരം ഫോണിൽ സംസാരിച്ചിരുന്നതായാണ് സൂചന. 
 
നിരവധി തവണ വിദേശത്തേയ്ക്കും വിളിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലും പ്രമുഖരുമായി സ്വപ്നയ്ക്ക് ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ. കസ്റ്റംസ് നേരത്തെ തന്നെ സ്വപ്നയുടെയും സരിത്തിന്റെയും സന്ദീപിന്റെയും ഫോൺ വിവരങ്ങൾ പരിശോധിച്ചിരുന്നു. സംസ്ഥാന പൊലീസും സ്വപ്നയുടെ ഫോൺ രേഖകൾ ശേഖരിച്ചിരുന്നു. സ്വപ്നയുടെ ഫോൻ രേഖൾ കേസിൽ നിർണായക തെളിവുകളായി മാറും എന്നാണ് സൂചന.
അടുത്ത ലേഖനം
സംസ്ഥാനത്ത് 435 പേർക്കുകൂടി കൊവിഡ്, 206 പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ