1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold scam Thrissur

കോണ്ടത്തിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; തൃശൂരില്‍ ഒരാള്‍ അറസ്റ്റില്‍

Gold scam Thrissur
തൃശൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആള്‍ പിടിയില്‍. 54 ലക്ഷം രൂപയുടെ സ്വര്‍ണമാണ് റെയില്‍വെ പൊലീസ് പിടികൂടിയത്. മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠന്‍ (35) ആണ് അറസ്റ്റിലായത്. പരശുറാം എക്‌സ്പ്രസില്‍ ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 
 
ഗര്‍ഭനിരോധന ഉറയില്‍ ദ്രവരൂപത്തിലായിരുന്നു സ്വര്‍ണക്കടത്ത്. ട്രെയിന്‍ മാര്‍ഗം തൃശൂരിലെത്തിച്ച സ്വര്‍ണം റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടിയിരുന്നു. ഒരു കിലോയിലധികം സ്വര്‍ണമാണ് പിടിച്ചതെന്ന് ആര്‍പിഎഫ് അധികൃതര്‍ വ്യക്തമാക്കി. 
 
അടുത്ത ലേഖനം
ഐഫോൺ ഇനി ടാറ്റ നിർമിക്കും, ദക്ഷിണേന്ത്യയിലെ നിർമാണകമ്പനി ഏറ്റെടുക്കുന്നു