അനുബന്ധ വാര്‍ത്തകള്‍
- മന്ത്രവാദി ചമഞ്ഞു നഗ്നദൃശ്യങ്ങൾ കൈക്കലാക്കിയ ആൾ പിടിയിലായി
- നഗ്ന ഫോട്ടോഷൂട്ട്: ബോളിവുഡ് താരം രൺവീറിനെതിരെ പോലീസ് കേസെടുത്തു
- നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
- പൊതുസ്ഥലത്തു നഗ്നത പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ
- കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിലൂടെ നഗ്നചിത്രം അയച്ചു പ്രലോഭനം: പ്രതി പിടിയിൽ
ബാലികയ്ക്ക് നേരെ നഗ്നതാ പ്രദർശനം: പ്രതിക്ക് 5 വർഷം കഠിനതടവ്
തൃശൂർ: ബന്ധുവും വീടിനടുത്ത് താമസിക്കുന്നതുമായ പത്തുവയസുകാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ 55 കാരന് കോടതി അഞ്ചു വര്ഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ചു. മറ്റത്തൂർ നാടിപ്പാറ സ്വദേശി വടക്കൂട്ട് സുന്ദരൻ എന്ന 55 കാരനെ തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജി പി.എൻ.വിനോദ് കുമാറാണ് ശിക്ഷിച്ചത്.
പട്ടികജാതിക്കാർക്ക് എതിരായ അതിക്രമം തടയൽ വകുപ്പ്, പോക്സോ നിയമത്തിലെ വകുപ്പുകൾ എന്നിവ ചേർത്താണ് ശിക്ഷ വിധിച്ചത്. 2019 ഒക്ടോബർ 26 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
വീടിനടുത്തുള്ള പൊതുടാപ്പ് അടയ്ക്കാനായി വീടിനു പുറത്തിറങ്ങിയ പെൺകുട്ടിക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം. വെള്ളിക്കുളങ്ങര പൊലീസാണ് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തത്.