പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് സ്വർണ്ണവും പണവും നഷ്ടപ്പെട്ടു

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 10 ജനുവരി 2023 (19:07 IST)
പാലക്കാട്: വീട് പൂട്ടി വീട്ടുകാർ വിനോദയാത്രയ്ക്ക് പോയ സമയത്ത് വീട്ടിലുണ്ടായിരുന്ന സ്വർണ്ണവും പണവും കവർച്ചപോയി. കൊപ്പം പള്ളിക്കര അബ്ദുള്ളയുടെ വീട്ടിൽ നിന്നാണ് 30 പവന്റെ സ്വര്ണാഭരണവും രണ്ടായിരത്തി അഞ്ഞൂറ് രൂപയും കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്.

അബ്ദുല്ല ഇപ്പോൾ വിദേശത്താണ്. വീട്ടിൽ അബ്ദുല്ലയുടെ ഭാര്യയും മക്കളുമാണ് താമസം. ഞായറാഴ്ച പുലർച്ചെ ഇവർ വിനോദയാത്രയ്ക്ക് പോയി രാത്രി മടങ്ങിയെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അരിഞ്ഞത്. ഇരുനില വീട്ടിലെ താഴത്തേയും മുകളില്ലാതെയും മുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് നഷ്ടപ്പെട്ടത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :