പാലക്കാട് ട്രൈയിനിൽ വൻ ലഹരിമരുന്ന് വേട്ട, കോടികൾ വിലവരുന്ന ചരസ് പിടിച്ചെടുത്തു

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified ചൊവ്വ, 10 ജനുവരി 2023 (19:36 IST)
പാലക്കാട് ട്രെയിനിൽ നിന്ന് 1.75 കോടി രൂപ വിലവരുന്ന ലഹരിമരുന്ന് പിടികൂടി. ഷാലിമാർ- തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് ലഹരിമരുന്നായ ചരസ് പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോടികൾ വിലവരുന്ന ലഹരിമരുന്ന് കണ്ടെത്തിയത്. ആർപിഎഫും എക്സൈസും സംയുക്തമായാണ് പരിശോധന നടത്തിയത്. അതേസമയം ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. പരിശോധനയ്ക്കിടെ ഇവർ കടന്ന് കളഞ്ഞതായാണ് വിവരം. ഇവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :