അനുബന്ധ വാര്‍ത്തകള്‍
- Cheating case against Actress Divya Bharathi : വിവാഹിതയാണെന്ന കാര്യം മറച്ചുവെച്ച് പ്രണയം, തട്ടിയത് 30 ലക്ഷം രൂപ; നടി ദിവ്യ ഭാരതിക്കെതിരെ പരാതി
- 31തവണകളായി മുക്കുപണ്ടം പണയം വച്ച് 50ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റിലായി
- സ്വവർഗ്ഗബന്ധം വീഡിയോയിൽ പകർത്തി തട്ടിപ്പ്: രണ്ട് പേർ പിടിയിൽ
- ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പറ്റിച്ച് 11ലക്ഷത്തിലേറെ രൂപ തട്ടി; പത്തനംതിട്ടയില്‍ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍
- 'പറയാനാവാത്ത മാനസിക സംഘര്‍ഷമാണ് അനുഭവിച്ചത്'; ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് നടന് ആര്യ
തട്ടിപ്പ് : അറബി അസൈനാർ പിടിയിൽ
തൃശൂർ: നിരവധി പേരെ അറബിയിൽ നിന്ന് സഹായം വാങ്ങിത്തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു കബളിപ്പിക്കുകയും അവരിൽ നിന്ന് പണം, സ്വർണ്ണം എന്നിവ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ അറബി അസൈനാർ അറസ്റ്റിലായി. അരീക്കോട് സ്വദേശി നടുവത്ത് ചാലിൽ വീട്ടിൽ അസൈനാർ എന്ന 62 കാരനാണ് തൃശൂരിൽ പിടിയിലായത്.
സഹായം ആവശ്യമുള്ള സ്ത്രീകളെ ആദ്യം കണ്ടെത്തും. പിന്നീട് ഇവരുടെ വിശ്വാസം പിടിച്ചുപറ്റി അറബിയെ കാണിക്കാനായി തൃശൂരിലുള്ള യതീംഖാനയിലേക്ക് പോകും. അവിടെ വച്ച് സ്ത്രീകൾ സ്വർണ്ണം ധരിച്ചിട്ടുണ്ടെങ്കിൽ സഹായം കിട്ടില്ലെന്ന് പറഞ്ഞ ശേഷം അത് ഊരി വാങ്ങും. പിന്നീട് കടന്നുകളയും ഇതായിരുന്നു രീതി.
പെരിന്തൽമണ്ണ സ്വദേശിനി സുഹറ എന്ന സ്ത്രീയുടെ പരാതിയിലാണ് ഇയാൾ പിടിയിലായത്. സുഹറ നഗരസഭയിൽ വീടിനു അപേക്ഷ നൽകാൻ പോകുന്നത് കണ്ട അസൈനാർ കോട്ടയ്ക്കലിലുള്ള അറബിയിൽ നിന്ന് സഹായം വാങ്ങിത്തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു. ഇത്തരത്തിലാണ് സുഹറയെയും വിളിച്ചുവരുത്തി രണ്ടായിരം രൂപയും രണ്ടര പവന്റെ സ്വർണ്ണ ആഭരണങ്ങളും വാങ്ങി മുങ്ങിയത്.
രണ്ടു വർഷമായി ഇയാൾ പല തവണ മൊബൈൽ നമ്പർ മാറ്റി മുങ്ങി നടക്കുകയായിരുന്നു. ഇയാൾക്കെതിരെ മലപ്പുറം, പാലക്കാട് കാസർകോട് ജില്ലകളിൽ സമാന രീതിയിലുള്ള കേസുകളുണ്ട്.