ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പറ്റിച്ച് 11ലക്ഷത്തിലേറെ രൂപ തട്ടി; പത്തനംതിട്ടയില്‍ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (09:04 IST)
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പറ്റിച്ച് 11ലക്ഷത്തിലേറെ രൂപ തട്ടിയ കേസില്‍ പത്തനംതിട്ടയില്‍ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം ബാബുവിലാസത്തില്‍ പാര്‍വതി ടി പിള്ള(31), ഭര്‍ത്താവ് സുനില്‍ലാല്‍ (43) എന്നിവരാണ് അറസ്റ്റിലായത്. പന്തളം പൊലീസാണ് ഇവരെ അറസ്റ്റുചെയ്തത്.

സ്‌കൂള്‍ അധ്യാപികയാണെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞാണ് പാര്‍വതി യുവാവിനെ പറ്റിച്ച് പണം തട്ടിയത്. പിന്നീട് വിവാഹകാര്യം പറഞ്ഞപ്പോള്‍ യുവതി ഒഴിഞ്ഞുമാറുകയും താന്‍ പറ്റിക്കപ്പെട്ടുവെന്ന് യുവാവിന് മനസിലാകുകയുമായിരുന്നു. യുവതിക്ക് ഒരു മകളുണ്ട്. അറസ്റ്റിലായ ദമ്പതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :