'പറയാനാവാത്ത മാനസിക സംഘര്‍ഷമാണ് അനുഭവിച്ചത്'; ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ആര്യ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 26 ഓഗസ്റ്റ് 2021 (16:15 IST)

തന്റെ പേരില്‍ വിവാഹ വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ആര്യ.ജര്‍മനിയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ യുവതിയില്‍ നിന്ന് 70 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. യുവതി ചെന്നൈ പോലീസില്‍ പരാതിപ്പെടുകയും അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയും ചെയ്തു.

ഒരിക്കലും തുറന്നു പറയാനാവാത്ത വല്ലാത്ത മാനസികാഘാതമാണ് താന്‍ അനുഭവിച്ചതെന്ന് പറയുന്നു.യഥാര്‍ഥ പ്രതികളെ പിടികൂടിയ പോലീസിനോടും തന്നെ വിശ്വസിച്ച് ഒപ്പം നിന്നവര്‍ക്കും നടന്‍ നന്ദിയും പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പോലീസ് ആര്യയെ ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് സംഭവം ജനശ്രദ്ധ ആകര്‍ഷിച്ചത്.ചെന്നൈ സ്വദേശികളായ മുഹമ്മദ് അര്‍മന്‍ (29), മുഹമ്മദ് ഹുസൈനി (35) എന്നിവരാണ് അറസ്റ്റിലായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :