സ്വവർഗ്ഗബന്ധം വീഡിയോയിൽ പകർത്തി തട്ടിപ്പ്: രണ്ട് പേർ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (19:37 IST)
മലപ്പുറം: സ്വവർഗ്ഗബന്ധം വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തോട് അനുബന്ധിച്ചു എഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇനിയും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് നൽകിയ സൂചന. അറസ്റ്റിലായവരിൽ രണ്ട് പേരൊഴികെ മറ്റുള്ളവരെല്ലാവരും പ്രായപൂർത്തി ആകാത്തവരാണ്.

മുത്തൂർ കളത്തിപ്പറമ്പിൽ ഹുസ്സൈൻ (26), ബി.പി അങ്ങാടി പുതിയത്ത് അഹമ്മദ് സാദിഖ് (20) എന്നിവരാണ് അറസ്റ്റിലായവരിൽ രണ്ട് പേർ . സ്വവർഗ ബന്ധത്തിന് ആളുകളെ വിളിച്ചുവരുത്തുകയും സംഭവം വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഇവരുടെ രീതി.

സ്വർഗ്ഗ ബന്ധത്തിന് ആളുകളെ കണ്ടെത്തുന്ന ഒരു ആപ്പ് തന്നെ ഇവർ ഉപയോഗിച്ചിരുന്നു എന്നാണ് പോലീസ് വെളിപ്പെടുത്തിയത്. ഇവരുടെ ഫോണിൽ നിന്നാണ് കൂടുതൽ പേർ തട്ടിപ്പിന് ഇരയായി എന്നറിയാൻ കഴിഞ്ഞത്. ആപ്പ് വഴി ആളുകളെ വിളിച്ചുവരുത്തുകയും സ്വർവർഗ്ഗ ബന്ധം വീഡിയോയിൽ പകർത്തുകയും ചെയ്യും. പിന്നീട് ബന്ധുക്കളെയും പോലീസിനെയും കാണിക്കുമെന്നും ഇവ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്ന് പറഞ്ഞായിരുന്നു ഭീഷണി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :