31തവണകളായി മുക്കുപണ്ടം പണയം വച്ച് 50ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റിലായി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 26 മാര്‍ച്ച് 2022 (12:43 IST)
31തവണകളായി മുക്കുപണ്ടം പണയം വച്ച് 50ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റിലായി. കടലുണ്ടി നഗരം സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്. സഹകരണബാങ്കുകളുടെ ബ്രാഞ്ചുകളില്‍ കഴിഞ്ഞവര്‍ഷം മെയ് മുതല്‍ ഈവര്‍ഷം ഫെബ്രുവരിവരെയാണ് ഇവര്‍ 31 തവണ വ്യാജസ്വര്‍ണം പണയം വച്ചത്. നസീര്‍ അഹമ്മദ്(45), അസ്മ(40) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് ഏഴുവര്‍ഷംവരെ തടവ്‌ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :