അനുബന്ധ വാര്ത്തകള്
- ലാ ലീഗയിൽ ഡാനി ആൽവേസിന്റെ റെക്കോർഡ് മറികടന്ന് മെസ്സി മുന്നോട്ട്
- ഫ്രാങ്കോ മുളക്കലിനെതിരെ സി ബി ഐ അന്വേഷണം വേണ്ട; പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാൻ വിടണമെന്ന് ഹൈക്കോടതി
- ബി ജെ പിയുമായി ഒരിക്കലും സഖ്യമുണ്ടാക്കില്ല; ഡി എം കെ എല്ലാക്കാലത്തും ഫാസിസത്തെയും വർഗീയതയെയും എതിർക്കുമെന്ന് എം കെ സ്റ്റാലിൻ
- ചുംബനത്തിനിടെ ഭർത്താവിന്റെ നാവ് കടിച്ച് മുറിച്ച് ഭാര്യ; യുവാവിന്റെ സംസാര ശേഷി നഷ്ടപ്പെട്ടു
- എന്താണ് വാസ്തുവിൽ കന്നിമൂലക്കിത്ര പ്രാധാന്യം ?
ഫ്രാങ്കോ മുളക്കൽ ഒക്ടോബർ ആറുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ; താൻ ഉപയോഗിച്ച വസ്ത്രങ്ങൾ പൊലീസ് ബലമായി പിടിച്ചെടുത്തുവെന്ന് ബിഷപ്പ്
കന്യാസ്ത്രീയെ പീഡനത്തിരയാക്കിയ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കോടതി റിമാൻഡ് ചെയ്തു, ഒക്ടോബർ ആറു വരെയാണ് പാല മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. ഫ്രാങ്കോ മുളക്കലിനെ പാലാ സബ് ജെയിലിലേക്കാവും കൊണ്ടുപോവുക.
തന്റെ അനുമതിയില്ലാതെ വസ്ത്രങ്ങൾ പൊലീസ് ബലമായി പിടിച്ചെടുത്തുവേന്ന് ഫ്രാങ്കോ മുളക്കൽ കോടതിയെ ബോധിപ്പിച്ചു. ഈ നിലപാട് തെറ്റാണെന്ന് ഫ്രാങ്കോയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും ക്കോടതി പരാതി ഫയൽ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. ആരോഗ്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്നും ബിഷപ്പ് കോടതിയെ അറിയിച്ചു
കഴിഞ്ഞ ദിവസം പീഡനം നടന്നു എന്ന് കന്യാസ്ത്രീ പരാതിയിൽ പറയുന്ന കുറവിലങ്ങാട്ടെ മഠത്തിൽ ഫ്രാങ്കോ മുളക്കലിനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. ചോദ്യം ചെയ്യലിൽ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിൽ ഫ്രങ്കോ മുളക്കലിനെ നുണ പരിശോധനക്ക് വിധേയനാക്കാൻ അനുതതി തേടി രണ്ട് ദിവസത്തിനകം പൊലീസ് കോടതിയിൽ നോട്ടീസ് നൽകിയേക്കും.