ലാ ലീഗയിൽ ഡാനി ആൽ‌വേസിന്റെ റെക്കോർഡ് മറികടന്ന് മെസ്സി മുന്നോട്ട്

Sumeesh| Last Modified തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (12:58 IST)
ലാ ലീഗയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ തരമെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് ലയണൽ മെസ്സി. 422 മത്സരങ്ങൾ കളിച്ച ഡാനി അൽ‌വേസിന്റെ റെക്കോർഡ് മറികടന്നാണ് മെസ്സി ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ദിവസം ജിറോനയുമായുള്ള മത്സരത്തോടെ മെസ്സി ലാ ലീഗയിൽ 423 മത്സരങ്ങൾ പൂർത്തിയാക്കി.

387 ഗോളുകളും 166 അസിസ്റ്റുകളുമാണ് മെസ്സി ലാ ലീഗാ മത്സരങ്ങളിൽനിന്നും സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്. റെക്കോർഡ് മറിക്കടന്ന് നേട്ടം സ്വന്തമാക്കിയെങ്കിലും മത്സരത്തിൽ ജിറോന തീർത്ത ശക്തമായ പ്രതിരോധത്തിൽ സമനിലകൊണ്ട് ബാഴ്സലോണക്ക് തൃപ്തിപ്പെടേണ്ടി വന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :