അനുബന്ധ വാര്‍ത്തകള്‍
- മാനസിക വൈകല്യമുള്ള യുവതിക്ക് പീഡനം: അഞ്ച് യുവാക്കള്‍ അറസ്റ്റില്‍
- മരിച്ചുപോയ മുത്തശ്ശിയുടെ പണം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍
- ഫേസ്ബുക്ക് വഴി പരിചയപ്പെട്ടു: വിവാഹം കഴിച്ചശേഷം സംഭവിച്ചത്!
- കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ,സിന്ധ്യക്കെതിരായ ഭൂമി കുംഭകോണകേസ് പുനരന്വേഷിക്കാൻ മധ്യപ്രദേശ് സർക്കാർ
- പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പേര് കൂടി അറസ്റ്റില്‍
വാഹനങ്ങള്‍ തട്ടിയെടുത്ത് മറിച്ച് വില്‍പ്പന: മൂന്നു പേര് അറസ്റ്റില്‍
കിളിമാനൂര്‍: വാഹനങ്ങള്‍ തട്ടിയെടുത്ത് വ്യാജരേഖ ചമച്ച് മറിച്ച് വില്‍പ്പന നടത്തിയ കേസില്‍ മൂന്നു പേര് അറസ്റ്റില്‍. നഗരൂര്‍ ചെമ്മരത്തുമുക്ക് കുറിയിട്ടത്തുകോണം തോപ്പില്‍ ഹൗസില്‍ ഷിജു കരീം (31), ചെങ്കിക്കുന്ന കായാട്ടുകോണം ചരുവിള പുത്തന്‍വീട്ടില്‍ കണ്ണന് എന്ന ജ്യോതിഷ് കൃഷ്ണന് (26), കിളിമാനൂര്‍ വര്‍ത്തൂര്‍ മൂന്നിനാട് വീട്ടില്‍ ബിജു റഹ്മാന് (29) എന്നിവരാണ് അറസ്റ്റിലായത്.
തന്റെ കാര്‍ അനധികൃതമായി കൈവശപ്പെടുത്തുകയും തിരിച്ചു നല്‍കുന്നില്ലെന്നും കാണിച്ച് മഞ്ഞപ്പാറ സ്വദേശി സിദ്ദിഖ് നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിളിമാനൂര്‍ പോലീസ് ഇവരെ അറസ്റ് ചെയ്തത്.
പിടിയിലായവരില്‍ നിന്ന് നിരവധി വ്യാജ ആര്.സി ബുക്കുകള്‍, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡുകള്‍, മുദ്രപത്രങ്ങള്‍ എന്നിവയും പോലീസ് കണ്ടെടുത്തു. ഇത്തരത്തില്‍ നിരവധി പേരുടെ വാഹനങ്ങള്‍ ഇവര്‍ വ്യാജമായി വില്‍പ്പന നടത്തിയതായി കണ്ടെത്തി. കൂടുതല്‍ പേര് ഇവര്‍ക്കൊപ്പം ഉണ്ടോ എന്നതിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.