അനുബന്ധ വാര്‍ത്തകള്‍
- നല്ല പെൺകുട്ടികൾ നേരത്തെ ഉറങ്ങും, കട്ജുവിന്റെ പരാമർശം വിവാദത്തിൽ
- എതിരാളികൾക്ക് എന്നെ കൊല്ലാൻ കഴിഞ്ഞേക്കും, പക്ഷെ, ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല: ദുഷ്പ്രചരണങ്ങൾക്കെതിരെ കെടി ജലീൽ
- കോളേജ് വിദ്യാർത്ഥികൾക്കായി ഫെയ്സ്ബുക്കിൽ തന്നെ മറ്റൊരു പ്രൊഫൈൽ; 'ഫെയ്സ്ബുക്ക് ക്യാമ്പസ്' വരുന്നു !
- വ്യാജൻമാർ വിലസുന്നു, മെസഞ്ചറിൽ നിയന്ത്രണങ്ങളുമായി ഫെയ്സ്ബുക്
- പിഎസ്സി വിഷയം പ്രതിരോധിക്കാൻ കമന്റുകൾ പാർട്ടി തരും: എംവി ജയരാജന്റെ ശബ്ദസന്ദേശം പുറത്ത്
ഫേസ്ബുക്ക് വഴി പരിചയപ്പെട്ടു: വിവാഹം കഴിച്ചശേഷം സംഭവിച്ചത്!
തൃശൂര്‍: സമൂഹമാധ്യമമായ ഫേസ് ബുക്ക് വഴി പരിചയപ്പെട്ടു യുവതിയെ വിവാഹം ചെയ്ത ശേഷം പണം തട്ടിയെടുത്ത് മുങ്ങിയ നാല്പത്തൊന്നുകാരനെ പോലീസ് അറസ്റ് ചെയ്തു. തിരുവല്ല കണ്ടത്തില്‍ സ്വദേശി ബിനു എന്ന കുഞ്ഞുമോനാണ് വെണ്ണൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച ശേഷം രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയത്.
രണ്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. പ്രളയ കെടുതിക്ക് നഷ്ടപരിഹാരമായി സര്‍ക്കാരില്‍ നിന്ന് ലഭിച്ച തുകയാണ് കുഞ്ഞുമോന് തട്ടിയെടുത്തത്. ആദ്യം വിവാഹം ചെയ്തിരുന്ന ഇയാള്‍ ഭാര്യയില്‍ നിന്ന് നിയമപരമായി വിവാഹ മോചനം നേടിയിരുന്നതായി യുവതിയെ വിശ്വസിപ്പിച്ചിരുന്നു.
വിവാഹ ദിനത്തില്‍ തന്നെ ഇയാള്‍ പണവുമായി മുങ്ങി എന്നാണ് വിവരം. തുടര്‍ന്ന് പരാതി നല്‍കിയതോടെ കേസ് ഇയാള്‍ക്കെതിരെ കേസെടുത്തു. മാള പൊലീസാണ് ഇയാളെ പിടികൂടിയത്.