അനുബന്ധ വാര്‍ത്തകള്‍
- കോവിഡ് ബാധിച്ചു മരിച്ചു എന്ന വ്യാജേന അഗതി മന്ദിരത്തിലെ കുട്ടികളെ വില്‍പ്പന നടത്തി
- സ്വര്‍ണ്ണക്കടത്ത്: സ്വര്‍ണ്ണം പൂശിയ പാന്റ്സ് ധരിച്ചെത്തിയ വിരുതന് പിടിയില്‍
- മൂന്നു സുഹൃത്തുക്കളെ തമ്മില്‍ അറിയിക്കാതെ വിവാഹം കഴിച്ച യുവതിക്ക് 11 വര്‍ഷത്തെ തടവുശിക്ഷ
- സ്വകാര്യ സ്കൂളിന് എയ്ഡഡ് പദവി വാഗ്ദാനം ചെയ്ത നാലരക്കോടി തട്ടിയെടുത്തു
- സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞു തട്ടിപ്പ്: യുവാവിനെതിരെ കേസ്
യുവതികളെ ഉപയോഗിച്ച് ഹണി ട്രാപ്പ്: രണ്ട് പേര്‍ അറസ്റ്റില്‍
കരിപ്പൂര്‍: ഫോണ്‍ വഴി സ്ത്രീകളെക്കൊണ്ട് സംഭാഷണം നടത്തിച്ച ശേഷം നയത്തില്‍ കെണിയില്‍ പെടുത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്ററ് ചെയ്തു കോഴിക്കോട് നല്ലളം സ്വദേശി ജിഷാദ് (32), പെരുവള്ളൂര്‍ സ്വദേശി യാക്കൂബ് (38) എന്നിവരാണ് കരിപ്പൂര്‍ പോലീസിന്റെ വലയിലായത്.
കഴിഞ്ഞ ജൂണില്‍ പെരിന്തല്‍മണ്ണ സ്വദേശി നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഗോവ, കര്‍ണ്ണാടക എന്നിവിടങ്ങളിലെ യുവതികളെ കരിപ്പൂരില്‍ എത്തിച്ചായിരുന്നു തട്ടിപ്പ്. യുവാക്കളെ നയത്തില്‍ വലയില്‍ വീഴ്ത്തുകയും ഒപ്പം നിര്‍ത്തി ഫോട്ടോ എടുക്കുകയും ചെയ്ത ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിലായിരുന്നു ഇവരുടെ രീതി.
പെരിന്തല്‍മണ്ണ സ്വദേശിയെ കരിപ്പൂര്‍ വിമാനത്താവളത്തിനടുത്ത ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഒന്നര ലക്ഷം രൂപ തട്ടിയെടുത്തത്. ഇതില്‍ വേങ്ങര വാളക്കുട സ്വദേശി ഷിഹാബിനെ പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മറ്റൊരു കേസില്‍ ഇപ്പോള്‍ കര്‍ണ്ണാടക ജയിലിലാണ്.