1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. fire in kozhikode , kodiyeri balakrishnan , cpm

മിഠായിത്തെരുവ്: മന്ത്രി മഞ്ഞളാംകുഴി അലിയും കോടിയേരി ബാലകൃഷ്ണനും സന്ദര്‍ശനം നടത്തി

മിഠായിത്തെരുവ് തീപിടുത്തം
കോടിക്കണക്കിന് രൂപയുടെ നഷ്‌ടമുണ്ടായ മിഠായിത്തെരുവ് തീപിടുത്ത ഭാഗങ്ങളില്‍ മന്ത്രി മഞ്ഞളാംകുഴി അലിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സന്ദര്‍ശനം നടത്തി. നാശനഷ്ടമുണ്ടായ കടയുടമകളുമായി ഇരുവരും കൂടിക്കാഴ്ച നടത്തി.

അതേസമയം തീപിടുത്തത്തിന് പിന്നില്‍ അട്ടിമറി ഉണ്ടോയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. വിശദ പരിശോധനക്ക് ശേഷമെ പിന്നില്‍ അട്ടിമറി ഉണ്ടോയെന്ന കാര്യത്തില്‍ വ്യക്തത കൈവരുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദുരന്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് വൈദ്യുതി ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി.
About Writer
jibin