1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Fire breaks out at Building

ചെങ്ങന്നൂര്‍ നഗരസഭ ഓഫീസ് കെട്ടിടത്തില്‍ തീപിടിത്തം; അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരടക്കം അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Fire breaks out at Building
നഗരസഭ ഓഫീസ് കെട്ടിടത്തില്‍ തീപിടിച്ചു. തീയണയ്ക്കാന്‍ എത്തിയ നാല് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരടക്കം അഞ്ച് പേര്‍ക്ക് ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്ങന്നൂര്‍ അഗ്‌നിശമനസേനാ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ഷഫീക്ക് അലി ഖാന്‍ (42), ബി.എസ്.ശ്യാംകുമാര്‍ (30), എസ്. അരുണ്‍കുമാര്‍(35) തിരുവല്ലാ സ്റ്റേഷനിലെ പ്രദീപ്കുമാര്‍ (32) നാട്ടുകാരനായ കരുവേലിപ്പടി പാലങ്ങാട്ടില്‍ രഞ്ജി പി. വര്‍ഗ്ഗീസ് (38) എന്നിവരെ ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
 
രണ്ടു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന 500 കിലോയോളം തൂക്കം വരുന്ന ബ്ലീച്ചിങ് പൗഡര്‍, ചൂലുകള്‍, ബ്രഷുകള്‍, ലോഷനുകള്‍ തുടങ്ങിയ സാധനങ്ങള്‍ കത്തിനശിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 135 വര്‍ഷം കഠിന തടവ് ശിക്ഷ