അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
- പകര്‍ച്ചവ്യാധികളെ തടയുന്നതിന് ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം പ്രധാനമെന്ന് ആരോഗ്യവകുപ്പ്
- കൊതുക് അപകടകാരിയാണ്; കടികിട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം
- ചിലരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകില്ല; എലിപ്പനിയുടെ ലക്ഷണങ്ങള്‍ ഇവയാണ്
- എന്താണ് ജന്തുജന്യ രോഗങ്ങള്‍, പുതിയതായി ഉണ്ടാകുന്ന രോഗങ്ങളുടെ 70 ശതമാനവും ജന്തുക്കളില്‍ നിന്നും!
സംസ്ഥാനത്ത് ഈമാസം ഇതുവരെ പനിബാധിച്ച് മരിച്ചത് 32 പേര്‍; 708 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു
സംസ്ഥാനത്ത് ഈമാസം ഇതുവരെ പനിബാധിച്ച് മരിച്ചത് 32 പേര്‍. ഇതില്‍ 20 പേര്‍ക്ക് എലിപ്പനിയും പത്തുപേര്‍ക്ക് ഡെങ്കിപ്പനിയും ആയിരുന്നു. കഴിഞ്ഞ ദിവസം രണ്ടുപേര്‍ എലിപ്പനിബാധിതരായി മരണപ്പെട്ടു. 8659 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയിട്ടുള്ളത്. കഴിഞ്ഞ ദിവസം 44 പേര്‍ക്ക് ഡെങ്കിപ്പനിയും ആറുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
ഈമാസം ഇതുവരെ 708 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. എലിപ്പനി ബാധിച്ചത് 150 പേര്‍ക്കാണ്. ഇടവിട്ടുള്ള മഴയാണ് പകര്‍ച്ചവ്യാധികള്‍ കൂടാന്‍ കാരണമാകുന്നത്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ എലിപ്പനി വരാന്‍ സാധ്യതയുണ്ട്.