അനുബന്ധ വാര്‍ത്തകള്‍
- സ്വപ്നയും റമീസും ഒരേസമയം ചികിത്സയ്ക്കായി ആശുപത്രിയിൽ; ജയിൽവകുപ്പ് റിപ്പോർട്ട് തേടി
- മൂന്ന് വയസുകാരിയെ നിലത്തടിച്ച് കൊലപ്പെടുത്തി പിതാവിന്റെ ക്രൂരത, മർദ്ദനമേറ്റ് ഭാര്യ ചികിത്സയിൽ
- 'എന്നെയോർത്ത് നിങ്ങൾ വിഷമിയ്ക്കേണ്ട'; സദാചാര വിമർഷകർക്ക് മറുപടിയുമായി അനശ്വര രാജൻ, ചിത്രങ്ങൾ
- ഒറ്റദിവസം 92,071 പേർക്ക് രോഗം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു
- സർക്കാർ ഓഫീസുകളിലെ ശനിയാഴ്ച അവധി അവസാനിപ്പിയ്ക്കാൻ ശുപാർശ ചെയ്ത് പൊതുഭരണവകുപ്പ്
കോളേജ് വിദ്യാർത്ഥികൾക്കായി ഫെയ്സ്ബുക്കിൽ തന്നെ മറ്റൊരു പ്രൊഫൈൽ; 'ഫെയ്സ്ബുക്ക് ക്യാമ്പസ്' വരുന്നു !
വിദ്യാർത്ഥികളെ ഫെയ്സ്ബുക്കിൽ കൂടുതൽ സജീവമാക്കി നിലനിർത്താൻ പുത്തൻ ഫീച്ചറുമായി ഫെയ്സ്ബുക്ക്, വിദ്യർത്ഥികൾക്കായി ഫെയ്സ്ബുക്ക് ക്യാമ്പസ് എന്ന പ്രത്യേക സംവിധാനമാണ് ഒരുങ്ങുന്നത്. ഫെയ്സ്ബുക്ക് പ്രൊഫൈലിന് അനുബന്ധമായ മറ്റൊരു പ്രൊഫീലിന്റെ രീതിയിലാരിയ്ക്കും ഈ സംവിധാനം. ഒരു ക്യാംപസിന്റെ വിദ്യാർത്ഥികൾക്ക് പ്രത്യേകമായ വെർച്വൽ ഇടങ്ങൾ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യം.
ഒരു കോളേജ് ഇമെയി ഐഡിയും പഠന കാലാവധിയും നൽകിയാൽ ഈ പ്രൊഫൈൽ നിർമ്മിയ്ക്കാനാകും. പഠനവുമായി ബന്ധപ്പെട്ട മറ്റു വിവങ്ങൾ ഉൾപ്പെടുത്താം. മാറ്റു വിവരങ്ങൾ ഫെയ്സ്ബുക്ക് പ്രൊഫൈലിൽനിന്നും നേരിട്ട് തന്നെ ഇംപോർട്ട് ചെയ്യാം. വിദ്യാർത്ഥികൾക്ക് പഠന സംബന്ധവും അല്ലാത്തതുമായ ഇവന്റുകൾ ഉൾപ്പടെ ഒരുക്കാൻ പുതിയ ഫിച്ചറിൽ സംവിധാനം ഉണ്ടായിരിയ്ക്കും. ക്യാംമ്പസുമായി ബന്ധപ്പെട്ട ന്യൂസ് ഫീഡുകൾ ഈ പ്രൊഫൈലിൽ ലഭ്യമാകും. നിലവിൽ അമേരിക്കയിലാണ് പുതിയ ഫീച്ചർ ആരംഭിച്ചിരിയ്ക്കുന്നത്.