വ്യാജൻമാർ വിലസുന്നു, മെസഞ്ചറിൽ നിയന്ത്രണങ്ങളുമായി ഫെയ്സ്ബുക്

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (12:54 IST)
വ്യാജ സന്ദേശങ്ങളും തെറ്റായ വാർത്തകളും പ്രചരിയ്ക്കുന്നത് ചെറുക്കുന്നതിനായി മെസഞ്ചറിൽ മാറ്റങ്ങൾ കൊണ്ടുവന്ന് ഫെയ്സ്ബുക്ക്. സന്ദേശങ്ങൾ ഫോർവേർഡ് ചെയ്തുന്നതിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിയ്ക്കുന്നത്. ഒരേസമയം അഞ്ച് പേർക്ക് മാത്രമേ ഇനി മെസഞ്ചറിൽ സന്ദേശം ഫോർവേഡ് ചെയ്യാൻ സാധിയ്ക്കു. നേരത്തെ വാട്ട്സ് ആപ്പിൽ കൊണ്ടുവന്ന നിയന്ത്രണമാണ് ഇപ്പോൾ മെസഞ്ചറിലേയ്ക്കും എത്തിയ്ക്കുന്നത്.

മെസഞ്ചറിലൂടെയും തെറ്റായ സന്ദേശങ്ങളും വാർത്തകളും അതിവേഗം പ്രചരിയ്ക്കുന്നു എന്നത് കണക്കിലെടുത്താണ് നിയന്ത്രണ കൊണ്ടുവന്നിരിയ്ക്കുന്നത്. ഒരേസമയം സന്ദേശം ഫോർവേഡ് ചെയ്യുമ്പോൾ അഞ്ച് പേരെ തിരഞ്ഞെടുത്തുകഴിഞ്ഞാൽ വീണ്ടും ആളെ ഉൾപ്പെടുത്താൻ ശ്രമിയ്ക്കുന്നതോടെ 'ഫോർവേഡ് പരിധിയിലെത്തി' എന്ന് പോപ്പ് അപ്പ് സന്ദേശം എത്തും. 2018 ലാണ് വാട്സാപ്പിൽ സമാനമായ നിയന്ത്രണം കൊണ്ടുവന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :