1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Erode Murdercase Veerappansathram

ഈറോഡില്‍ കൊലക്കേസ് പ്രതികളെ വെട്ടിക്കൊന്നു

Erode
ഈറോഡ്: തമിഴ്നാട്ടിലെ ഈറോഡില്‍ പട്ടാപ്പകല്‍ കൊലക്കേസ് പ്രതികളായ രണ്ട് പേരെ വെട്ടിക്കൊന്നു. കഴിഞ്ഞ ദിവസം  ബന്ധപ്പെട്ട്  കോടതിയില്‍ ഹാജരായി തിരിച്ചു വരുന്നവഴി വാഹനത്തില്‍ എത്തിയ ഒരു സംഘം ആളുകളാണ് ഇവരെ വെട്ടിവീഴ്ത്തിയത്.
 
കലൈ സെല്‍വന്‍ (31), ഗുണശേഖരന്‍ (29) എന്നിവരെ ഈറോഡിലെ വീരപ്പന്‍സത്രത്തില്‍ വച്ചാണ് എതിരാളികള്‍ വെട്ടിക്കൊന്നത്. 2018 ല്‍  നടന്ന ഒരു കൊലപാതകത്തിലെ മുഖ്യ പ്രതികളില്‍ ഉള്ളവരാണ് വെട്ടേറ്റു മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കൊലക്കേസ് പ്രതികളെ എട്ടു പേര്‍ അടങ്ങിയ സംഘം  വെട്ടിക്കൊന്നത്.
 
പ്രതികളെ പിടികൂടാന്‍ പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  മരിച്ചവരുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്