ചവറ കൊലപാതക കേസിലെ പ്രതി കസ്റ്റഡിയില്‍

എ കെ ജെ അയ്യര്‍| Last Updated: ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (18:10 IST)
തിരുവോണ ദിവസം രാവിലെ അരിനല്ലൂര്‍ വിളയില്‍ തെക്കേതില്‍ രാജേന്ദ്രന്‍ പിള്ള എന്ന അറുപതുകാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍. തേവലക്കര ക്ഷേത്രത്തിലെ ആറാട്ടു കുളത്തിനടുത്തുള്ള തെങ്ങിന്‍ ചുവട്ടിലാണ് ക്ഷേത്ര ജീവനക്കാരനായ രാജേന്ദ്രന്‍ പിള്ളയെ ശരീരമാസകലം വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിനടുത്ത് കിടന്നുറങ്ങിയ ആളെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ആളുമാറിയാണ് ഇയാളെ വെട്ടിക്കൊന്നതെന്ന് പിടിയിലായ മരം വെട്ടു തൊഴിലാളിയായ പ്രതി പൊലീസിന് മൊഴി നല്‍കി. തലേ ദിവസം പ്രതി മറ്റു രണ്ട് പേരുമായി വാക്കു തര്‍ക്കം ഉണ്ടായെന്നും ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ഇയാള്‍ വെട്ടുകത്തിയുമായി വീട്ടില്‍ നിന്നിറങ്ങിയതെന്നും പറയുന്നു.

എന്നാല്‍ മദ്യ ലഹരിയില്‍ ഇവരില്‍ ഒരാളുമായി രൂപസാദ്യശ്യമുള്ള രാജേന്ദ്രന്‍ പിള്ള മുന്നില്‍ വന്നപ്പോള്‍ വെട്ടിക്കൊല ചെയ്യുകയുമായിരുന്നു. പിന്നീട് പ്രതി അവിടെ കിടന്നു ഉറങ്ങിപോവുകയും ചെയ്തു. എങ്കിലും മറ്റു രണ്ട് പേര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :