1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local news

ആലപ്പുഴയില്‍ ബൈക്കപകടത്തില്‍ രണ്ടുയുവാക്കള്‍ മരിച്ചു

Alappuzha
ആലപ്പുഴയില്‍ ബൈക്കപകടത്തില്‍ രണ്ടുയുവാക്കള്‍ മരിച്ചു. കാവാലം കോച്ചേരില്‍ വീട്ടില്‍ ബിജിയുടെ മകന്‍ 23കാരനായ അജിത്, ആറ്റുകടവില്‍ സജിയുടെ മകന്‍ 21കാരനായ അരവിന്ദ് എന്നിവരാണ് മരിച്ചത്. ആലപ്പുഴ തുരുത്തി-കൃഷ്ണപുരം- കാവാലം റോഡില്‍ നാരകത്തറയില്‍ വച്ചായിരുന്നു അപകടം.
 
നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് യുവാക്കളെ വേഗം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അടുത്ത ലേഖനം
ഈറോഡില്‍ കൊലക്കേസ് പ്രതികളെ വെട്ടിക്കൊന്നു