സണ്ണി ലിയോണിയ്ക്ക് എതിരെ വഞ്ചന കുറ്റം ചുമത്തി കേസെടെത്ത് ക്രൈം ബ്രാഞ്ച്

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 11 ഫെബ്രുവരി 2021 (10:46 IST)
കൊച്ചി: നടി സണ്ണി ലിയോണിയ്ക്കെതിരെ വഞ്ചന ഉൾപ്പടെയുള്ള കുറ്റം ചുമത്തി ക്രൈം ബ്രാഞ്ച് കേസെടുത്തു. വിശ്വാസ വഞ്ചന, ചതി, പണം തട്ടിയെടുക്കൽ എന്നി വകുപ്പുകൾ ചുമത്തിയാണ് താരത്തിനെതിരെ കേസെടുത്തിരിയ്കുന്നത്. കേസിൽ സണ്ണി ലിയൊണിയാണ് ഒന്നാംപ്രതി. ഭർത്താവ് ഡാനിയേൽ വെബറും, മാനേജർ സണ്ണി രജനിയുമാണ് കേസിലെ മറ്റു പ്രതികൾ. കേരളത്തിലും വിദേശത്തുമായി സ്റ്റേറ്റ് ഷോ നടത്താൻ 2016 മുതൽ 2019 വരെ 39 ലക്ഷം രൂപ കൈപ്പറ്റി എന്നും, എന്നാൽ കരാർ ലംഘനം നടത്തി വഞ്ചിച്ചു എന്നുമാണ് പരാതി.

കേസിൽ സണ്ണി ലിയോണിയെ വീണ്ടും ചോദ്യം ചെയ്യും. കേരളത്തിൽ ചില പരിപാടുകൾക്കും അവധി ആഘോഷിയ്ക്കാനുമായി എത്തിയപ്പോൾ നേരത്തെ ഒരു തവണ താരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ബഹ്റൈനിൽ സ്റ്റേജ് ഷോയിൽ പങ്കെടുക്കുന്നതിനായി 19 ലക്ഷം രൂപ നൽകിയിരുന്നു എന്ന പരാതിക്കാരന്റെ പുതിയ ആരോപണത്തെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. കേസിൽ സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :