1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

നെടുമ്പാശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണി വ്യാജം

Ernakulam
നെടുമ്പാശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് കണ്ടെത്തി. ബെംഗളൂരിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ ബോംബുവച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. വിമാനത്തില്‍ ബോംബുസ്‌ക്വാഡും സി ഐഎസ്എഫും വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. 
 
രാവിലെ 10.40 ന് ബംഗളരുവിലേക്ക് പറന്നുയരാനൊരുങ്ങിയ ഇന്‍ഡിഗോ വിമാനമായിരുന്നു തിരിച്ചുവിളിച്ചത്. ഭീഷണിയുടെ സാഹചര്യത്തില്‍ യാത്രക്കാരെയും ലഗേജും പൂര്‍ണമായി ഇറക്കി വിമാനത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. വിമാനത്തില്‍ ബോംബ് വെച്ചതായി വിമാനത്താവളത്തില്‍ അഞ്ജാത സന്ദേശം ലഭിക്കുകയായിരുന്നു.
അടുത്ത ലേഖനം
മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ കൊലക്കുറ്റം പാകിസ്ഥാന്‍ കോടതി തള്ളി