മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ കൊലക്കുറ്റം പാകിസ്ഥാന്‍ കോടതി തള്ളി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 28 ഓഗസ്റ്റ് 2023 (19:19 IST)
മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ കൊലക്കുറ്റം പാകിസ്ഥാന്‍ കോടതി തള്ളി. ഇംറാന്റെ അഭിഭാഷകന്‍ നയീം പഞ്ജുതയാണ് ഇക്കാര്യം അറിയിച്ചത്. ബലൂചിസ്ഥാന്‍ ഹൈക്കോടതിയുടേതാണ് നടപടി. അഴിമതിക്കേസില്‍ ഈ മാസം ആദ്യം അറസ്റ്റിലായ അദ്ദേഹം തടങ്കലില്‍ തുടരുകയാണ്.

ഇംറാനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷം 170 ഓളം കേസുകള്‍ അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. ഇതില്‍ അഴിമതി മുതല്‍ രാജ്യദ്രോഹം വരെയുള്ള ആരോപണങ്ങള്‍ ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :