എല്ലാവരും സാരിയില്‍.. ലുക്ക് ഒന്ന് മാറ്റിപ്പിടിച്ച് മഞ്ജു വാര്യര്‍, നടിയുടെ പുതിയ സിനിമ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 ഓഗസ്റ്റ് 2023 (15:27 IST)
ഓണം ആഘോഷിക്കുകയാണ് നടി മഞ്ജു വാര്യര്‍. ഉത്രാട ദിനത്തില്‍ ദിനത്തില്‍ മറ്റ് താരങ്ങളെല്ലാം സാരിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വ്യത്യസ്തമായ വസ്ത്രം അണിഞ്ഞാണ് മഞ്ജു എത്തിയത്. വെള്ള നിറത്തിലുള്ള വസ്ത്രത്തില്‍ നിറങ്ങളുള്ള പൂക്കളാണ് കാണാനാകുന്നത്.

വസ്ത്രം : സമീര സനീഷ്

ഫോട്ടോഗ്രാഫര്‍: ബിനീഷ് ചന്ദ്ര
മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് സിനിമ ഒരുങ്ങുന്നു.അസുരന്‍, തുനിവ് എന്നീ ചിത്രങ്ങള്‍ക്കുശേഷം മഞ്ജുവിന്റെ മിസ്റ്റര്‍ എക്‌സ് വരുകയാണ്.

മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം പ്രിണ്‍സ് പിക്‌ച്ചേഴ്‌സാണ് നിര്‍മ്മിക്കുന്നത്.ആര്യ, ഗൗതം കാര്‍ത്തിക് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അനഘയും സിനിമയിലുണ്ട്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഇന്ത്യ, ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളിലായി നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :