1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

കൊച്ചിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ഭാര്യയും ഭര്‍ത്താവും മരിച്ചു

Ernakulam
കൊച്ചിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചു. ഇന്നലെ രാത്രി 7.40ന് മണിയോടെയായിരുന്നു സംഭവം. ആലുവ കിഴക്കേ കടുങ്ങല്ലൂര്‍ സ്വദേശി ഉമേഷ് ബാബുവും ഭാര്യ നിഷയുമാണ് മരിച്ചത്. ഫയര്‍ഫോഴ്സ് എത്തിയാണ് അപകട സ്ഥലത്ത് നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
 
ടാങ്കര്‍ ലോറി ഇരുവരുടേയും ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ച് മരിച്ചു. വിദ്യാര്‍ത്ഥികളായ നിമേഷ്, നിതിഷ, നിമിഷ എന്നവരാണ് മക്കള്‍.
അടുത്ത ലേഖനം
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ 3000 കടന്നു; വരുന്നത് അടുത്ത തരംഗമോ?