രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ 3000 കടന്നു; വരുന്നത് അടുത്ത തരംഗമോ?

രേണുക വേണു| Last Modified വ്യാഴം, 30 മാര്‍ച്ച് 2023 (11:48 IST)
ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് പിടിമുറുക്കുന്നു. ഏഴ് മാസത്തിനു ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ 3000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3016 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 40 ശതമാനം വര്‍ധനവാണ് ഇന്ന് മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 300 കടന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കേരളത്തിലും കോവിഡ് കേസുകള്‍ ഉയരുന്നുണ്ട്. മറ്റൊരു തരംഗമാണോ വരാനിരിക്കുന്നതെന്നാണ് ആരോഗ്യവിദഗ്ധരുടെ ആശങ്ക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :