രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3016 പേര്‍ക്ക്; ആറുമാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന കണക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 മാര്‍ച്ച് 2023 (10:51 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3016 പേര്‍ക്ക്. ആറുമാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കൂടാതെ പുതിയതായി 14 പേരുടെ മരണം സ്ഥിരീകരിച്ചു. കേരളത്തില്‍ എട്ടും മഹാരാഷ്ട്രയില്‍ മൂന്നും ഡല്‍ഹിയില്‍ രണ്ടും ഹിമാചല്‍പ്രദേശില്‍ ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 530862 ആയി ഉയര്‍ന്നു.

അതേസമയം രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 13509 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :