ഇടുക്കിയില്‍ ഹര്‍ത്താലില്‍ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 മാര്‍ച്ച് 2023 (09:21 IST)
ഇടുക്കിയില്‍ ഹര്‍ത്താലില്‍ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി. രാജാക്കാട്, സേനാപതി, ബൈസണ്‍ വാലി എന്നീ മൂന്നു പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്. വിദ്യാര്‍ത്ഥികളുടെ പരീക്ഷ പരിഗണിച്ചാണ് തീരുമാനം. അരിക്കൊമ്പനെ പിടിക്കണം എന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ ഇന്ന് ജനകിയ ഹര്‍ത്താല്‍ ആണ്. അതേസമയം ഇക്കാര്യത്തില്‍ ഹൈക്കോടതി നിയോഗിച്ച അഞ്ചാംഗസമിതിയുടെ നടപടികള്‍ ഇന്ന് ആരംഭിക്കും. മദപ്പാടുള്ളതിനാല്‍ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടര്‍ന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാനും ആണ് കോടതിയുടെ നിര്‍ദ്ദേശം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :