1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

എറണാകുളത്ത് വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥയെ വീട്ടുകാര്‍ ആക്രമിച്ചു

Ernakulam
എറണാകുളത്ത് വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥയെ വീട്ടുകാര്‍ ആക്രമിച്ചു. ചെമ്പുമുക്കിലാണ് സംഭവം. സംഭവത്തില്‍ വനിത അഡ്വക്കേറ്റ് കമ്മീഷന് കൈക്ക് പരിക്കേറ്റു. എട്ടുകോടി രൂപയുടെ ബാധ്യതയിലാണ് കെവിന്‍ എന്നയാളുടെ വീട് ജപ്തി ചെയ്യാന്‍ എത്തിയത്. നേരത്തേ നാലുതവണ ജപ്തിക്കെത്തിയപ്പോള്‍ ഇവര്‍ വളര്‍ത്തുനായ്ക്കളെ അഴിച്ചുവിടുകായിരുന്നു. പിന്നീട് ദയ അനിമല്‍ റെസ്‌ക്യു സംഘത്തിനൊപ്പം എത്തിയപ്പോഴാണ് വാക്കത്തി കൊണ്ട് ആക്രമിച്ചത്. 
 
ഇവരുടെ സ്വത്ത് പണയപ്പെടുത്തി അയല്‍വാസിയാണ് 2013ല്‍ രണ്ടരക്കോടി രൂപ ലോണ്‍ എടുത്തത്. പലിശ പെരുകിയാണ് എട്ടുകോടിയായത്. 
അടുത്ത ലേഖനം
ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം: കാരണം അമിത ഫോണ്‍ വിളി