1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Electricity bill will hike in Kerala UDF

വൈദ്യുതി ബില്ലിൽ ഇരുട്ടടി നൽകാൻ സതീശൻ സർക്കാർ; സർചാർജ് യൂണിറ്റിനു രണ്ട് പൈസ കൂടും

കെ.എസ്.ഇ.ബിക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങിക്കുന്നത് അധികബാധ്യതയാകുന്ന സാഹചര്യത്തിലാണ് നടപടി

VD Satheesan
ജനജീവിതം ദുസഹമാക്കുന്ന തീരുമാനവുമായി വി.ഡി.സതീശൻ സർക്കാർ. വൈദ്യുതി ബിൽ സർചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചു. ഈ മാസത്തെ സർചാർജ് യൂണിറ്റിനു രണ്ട് പൈസയാക്കി വർധിപ്പിക്കും. 
 
കെ.എസ്.ഇ.ബിക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങിക്കുന്നത് അധികബാധ്യതയാകുന്ന സാഹചര്യത്തിലാണ് നടപടി. 5.48 കോടിയുടെ അധികബാധ്യതയെന്നാണ് കെ.എസ്.ഇ.ബി അറിയിക്കുന്നത്. 
 
മേയ് മാസത്തിൽ സർചാർജ് യൂണിറ്റിനു ഒരു പൈസ മാത്രമായിരുന്നു. ഇത് രണ്ട് പൈസയാക്കാൻ സർക്കാർ തീരുമാനമെന്നാണ് റിപ്പോർട്ട്. പ്രതിമാസ, ദ്വൈമാസ ബില്ലുകാർക്കു ഒരേ സർചാർജ് ആയിരിക്കും. 
 
എൽഡിഎഫ് സർക്കാർ ഒരു പൈസയായിരുന്നു സർചാർജ് ആയി ഈടാക്കിയിരുന്നത്. ഇത് രണ്ട് പൈസയാക്കാനുള്ള യുഡിഎഫ് തീരുമാനം വൈദ്യുതി ബില്ലിൽ വൻ വർധനവ് ഉണ്ടാകാൻ കാരണമാകും.
അടുത്ത ലേഖനം
അടിസ്ഥാന വിദ്യഭ്യാസത്തിന്റെ കുറവാണ്, ആര്‍ത്തവ അവധിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കി അശ്വതി