അനുബന്ധ വാര്‍ത്തകള്‍
- 5 മന്ത്രിമാര്‍ക്ക് സീറ്റില്ല, എം എല്‍ എമാരായ രാജു ഏബ്രഹാമിനും എ പ്രദീപ് കുമാറിനും സീറ്റില്ല
- കെ കെ ശൈലജ തിരുവനന്തപുരത്തേക്കില്ല, മട്ടന്നൂരില്‍ മത്സരിക്കും
- എം എ ബേബി മത്സരിക്കാനൊരുങ്ങുന്നു, ജയരാജനും ബാലനും മാറിനില്‍ക്കും
- ഉദ്ഘാടനം നടക്കാതിരിയ്ക്കാൻ ചില കുബുദ്ധികൾ ശ്രമിയ്ക്കുന്നു; ആലപ്പുഴ ബൈപ്പാസ് അടുത്ത മാസം തുറന്നുകൊടുക്കുമെന്ന് ജി സുധാകരൻ
- ഐസക്കിനെ തള്ളി ജി സുധാകരൻ: വിജിലൻസ് റെയ്ഡിൽ ദുരുദ്ദേശമില്ല, സന്തോഷം മാത്രം
ഇ പി ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടറിയാവുമെന്ന് സൂചന
ഇ പി ജയരാജന് സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അറിയുന്നു. സംഘടനാ ചുമതലയിലേക്ക് മാറുന്നതിനാലാണ് ഇ പി ജയരാജന് ഇത്തവണ നിയമസഭാ സീറ്റ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചതിന് കാരണമെന്നാണ് വിവരം.
അഞ്ച് മന്ത്രിമാര്‍ക്ക് സീറ്റ് നല്‍കേണ്ടെന്നാണ് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല, എ പ്രദീപ് കുമാര്‍, രാജു ഏബ്രഹാം തുടങ്ങിയ എം എല്‍ എമാര്‍ക്കും ഇത്തവണ മത്സരിക്കാനാവില്ല.
ഇ പി ജയരാജനെ കൂടാതെ എ കെ ബാലന്, ജി സുധാകരന്, ടി എം തോമസ് ഐസക്ക്, സി രവീന്ദ്രനാഥ് എന്നീ മന്ത്രിമാരും മത്സരിക്കേണ്ട എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. രണ്ട് ടേം എന്ന വ്യവസ്ഥ ഇത്തവണ കര്‍ശനമായി നടപ്പാക്കാനാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം.
ഇതനുസരിച്ച് റാന്നി എം എല്‍ എ രാജു ഏബ്രഹാം, കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ് കുമാര്‍ എന്നിവര്‍ക്കും മത്സരിക്കാനാവില്ല.
ഇ പി ജയരാജന്റെ മണ്ഡലമായ മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മത്സരിക്കും. മറ്റ് മന്ത്രിമാരുടെ മണ്ഡലങ്ങളിലേക്ക് പുതുമുഖങ്ങള്‍ എത്തുമെന്നാണ് സൂചന.
അടുത്ത ലേഖനം