സുബിന്‍ ജോഷി|
Last Modified വ്യാഴം, 4 മാര്‍ച്ച് 2021 (17:59 IST)
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ തീരുമാനങ്ങളുമായി സി പി എം. അഞ്ച് മന്ത്രിമാര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് തീരുഇമാനിച്ചു. മാത്രമല്ല, എ പ്രദീപ് കുമാര്‍, രാജു ഏബ്രഹാം തുടങ്ങിയ എം എല്‍ എമാര്‍ക്കും ഇത്തവണ മത്സരിക്കാനാവില്ല.
ഇ പി ജയരാജന്‍, എ കെ ബാലന്‍, ജി സുധാകരന്‍, ടി എം തോമസ് ഐസക്ക്, സി രവീന്ദ്രനാഥ് എന്നീ മന്ത്രിമാര്‍ മത്സരിക്കേണ്ട എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. രണ്ട് ടേം എന്ന വ്യവസ്ഥ ഇത്തവണ കര്‍ശനമായി നടപ്പാക്കാനാണ് സെക്രട്ടേറിയറ്റിന്‍റെ തീരുമാനം.
ഇതനുസരിച്ച് റാന്നി എം എല്‍ എ രാജു ഏബ്രഹാം, കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ് കുമാര്‍ എന്നിവര്‍ക്കും മത്‌സരിക്കാനാവില്ല.
ഇ പി ജയരാജന്‍റെ മണ്ഡലമായ മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മത്‌സരിക്കും. മറ്റ് മന്ത്രിമാരുടെ മണ്ഡലങ്ങളിലേക്ക് പുതുമുഖങ്ങള്‍ എത്തുമെന്നാണ് സൂചന.
ഇ പി ജയരാജന്‍ സി പി എമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അറിയുന്നു.